പുന്നയൂർക്കുളം:ആൽത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ വൈശാഖ ഏകാദശി ഉത്സവത്തിന് ഞായറാഴ്ച കൊടിയേറ്റത്തോടെ തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.രാവിലെ 7ന് മാതൃസമതിയുടെ നാരായാണീയ പാരായണം.9 ന് കളഭാഭിഷേകം.10 ന് കൊടിമര ഘോഷയാത്ര.വൈകീട്ട് 5.30ന് ഉത്സവ കലാപരിപാടികളുടെ ഉദ്ഘാടനം.6.15 ന് ചേന്നാസ് ഗിരീശൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് തിരുവാതിരക്കളി, ഭക്തിഗാനം എന്നിവ നടക്കും വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളിൽ വിളക്ക് ഉത്സവവും വൈകീട്ട് 5.30 മുതൽ രാത്രി 8 വരെ വിവിധ കലാപരിപാടികളുംഉണ്ടായിരിക്കും.ചൊവ്വാഴാഴ്ച വൈകീട്ട് 7ന് സർപ്പബലി,ബുധനാഴ്ച രാവിലെ 10.30ന് ഉത്സവബലി ദർശനം. വ്യാഴാഴ്ച ഏകാദശി ദിവസം രാവിലെ മുതൽ കഞ്ഞിയും പുഴുക്കും പ്രസാദ വിതരണം. വെള്ളിയാഴ്ച രാവിലെ ആറാട്ട്, കൊടിക്കൽ പറ, 25 കലശം അഭിഷേകം. വൈകീട്ട് 4.30 ന് ദേശപൂരങ്ങൾ ആൽത്തറയിൽ കൂട്ടി എഴുന്നെള്ളിപ്പ്, 5.30ന്പടിഞ്ഞാറെ നടയിൽ കൂട്ടി എഴുന്നെള്ളിപ്പ്, തുടർന്ന് കാവിടി ഉത്സവങ്ങളുടെ വരവ്, രാത്രി 7ന് ഗാനമേള എന്നിവ ഉണ്ടാകും. ഭാരവാഹികളായ കെ.ബി.സുകുമാരൻ,രാജേഷ് കടാംമ്പുള്ളി,മുരളിപൊലിയത്ത്,എം.ജി.സുരേഷ്,ഹരി എഴുത്തു പുരക്കൽ,സുരേഷ് നടുവത്ത് എന്നിവർ അറിയിച്ചു.
ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ വൈശാഖ ഏകാദശി ഉത്സവത്തിന് ഞായറാഴ്ചതുടക്കമാകും
