വടക്കേക്കാട്:ഗ്രാമപഞ്ചായത്തിലെയും പരിസരങ്ങളിലെയും പ്രദേശവാസികൾക്ക് സൗജന്യ വിദഗ്ദ്ധ വൈദ്യസേവനം നൽകുന്നതിനായി കെ.കെ. മുഹമ്മദ് ഏൻഡ് റുഖിയ മുഹമ്മദ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ദയ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ മെഗാ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ ന്യൂറോളജിസ്റ്റ് , ഓർത്തോപീഡിക് സർജൻ, ജനറൽ ഫിസിഷ്യൻ, ഗൈനക്കോളജിസ്റ്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. രോഗലക്ഷണങ്ങൾ കണ്ടെത്തി മുൻകൂട്ടി ചികിത്സ ആരംഭിക്കാനും ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ക്യാമ്പ് സഹായകരമായി.
വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻഎംകെ, പ്രഭാഷകൻ ഓണംപള്ളി മുഹമ്മദ് ഫൈസി, സപ്ലൈക്കോ ജനറർ മാനേജർ അബ്ദുൾകാദർ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ് കെ ഖാലിദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ക്യാമ്പിൽ 120 പേർ പങ്കെടുത്തു
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
