കുടുംബശ്രീ അരങ്ങ് കലോത്സവത്തിന് മണത്തല ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി

ചാവക്കാട് : രണ്ടുദിവസങ്ങളിലായി നടക്കുന്ന ചാവക്കാട്, ചൊവ്വന്നൂർ ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ അരങ്ങ് കലോത്സവത്തിന് മണത്തല ഗവ . ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി. എൻ കെ അക്ബർ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ്  ആലത്തൂർ എം.പി കെ. രാധാകൃഷ്ണൻ  ഉദ്ഘാടനം ചെയ്തു.  മുഖ്യാതിഥിയായി ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പങ്കെടുത്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, നഫീസകുട്ടി വലിയകത്ത്,  ടിവി സുരേന്ദ്രൻ, ജാസ്മിൻ ഷാഹിർ, വിജിത സന്തോഷ്, ഷാലിഹ ഷൗക്കത്ത് ,കെ കെ മുബാറക്ക്, ഷാഹിന സലീം, അബ്ദുൽ റഷീദ്, അഡ്വ. മുഹമ്മദ് അൻവർ , ബുഷ്‌റ ലത്തീഫ്, ഫൈസൽ കാനാമ്പുള്ളി , കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ.യു സലിൽ, സുലേഖ ഖാദർ പങ്കെടുത്തു. കെ. കെ പ്രസാദ് സ്വാഗതവും ജീന രാജീവ് നന്ദിയും പറഞ്ഞു.ഓൺ സ്റ്റേജ്, ഓഫ് സ്റ്റേജ് വിഭാഗങ്ങളിൽ  രണ്ടു വേദികളിലായി മത്സരങ്ങൾ അരങ്ങേറി.126 മത്സരാർത്ഥികൾ ആദ്യ ദിനത്തിൽ മാറ്റുരച്ചു. ഒന്നാം സ്ഥാനം ലഭിക്കുന്ന മത്സരാർത്ഥികൾ  മെയ് 11, 12 തിയ്യതികളിൽ തൃശൂർ വെച്ചു നടത്തുന്ന ജില്ലാതല അരങ്ങ് കലോത്സവത്തിൽ മാത്സരിക്കുവാൻ അർഹത നേടും.വിജയികൾ 24, 25, 26 തീയതികളിൽ കോട്ടയത്തു വെച്ച് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *