വടക്കേക്കാട് :ഞമനേങ്ങാട് കോടത്തൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ സംഘർഷം. രണ്ട് പേർക്ക് പരുക്ക്.ബിജെപി പ്രവർത്തകരായ കടങ്ങോട്ടയിൽ ദിലീഷ് ,ഉപ്പത്തിൽ അഭിനവ് എന്നിവർക്കാണ് പരിക്കേറ്റത്.തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ ദിലീഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.ഗാനമേള കണ്ടുകൊണ്ടിരിക്കുകയായിരുന്ന തങ്ങളെ മുപ്പതോളം വരുന്ന സിപിഎം പ്രവർത്തകർ ഇരുമ്പ് പൈപ്പുകളും ഇടിക്കട്ടയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു.വടക്കേക്കാട് പൊലീസിൽ പരാതി നല്കി
