പുന്നയൂർക്കുളത്ത് സി.പി.ഐയിൽ കൂട്ടരാജി ; ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 29 പേർ രാജിവെച്ചു

പുന്നയൂർക്കുളം: പുന്നയൂർക്കുളം പഞ്ചായത്തിൽ സി.പി.ഐയിൽ കൂട്ടരാജി . ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 29 ഓളം പേർ പാർട്ടി വിട്ടു. ഇവർ സി പി എമ്മിൽ ചേരുമെന്നറിയുന്നു. സി.പി.ഐ പുന്നയൂർക്കുളം ലോക്കൽ സെക്രട്ടറി കെ.എസ് ഭാസ്കരൻ, ലോക്കൽ കമ്മിറ്റി അംഗം ജിബി ജോസ്, ബ്രാഞ്ച് സെക്രട്ടറിമാരായ വാസുദേവൻ, സക്കീർ തൃപ്പറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പാർട്ടിവിട്ട് സി.പി.എമ്മിൽ ചേർന്നത്. സി.പി.ഐ ഗുരുവായൂർ മണ്ഡലം നേതാക്കളുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് രാജി.സി പി ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറിക്ക് 29 പേരും എഴുതി ഒപ്പിട്ട രാജി മാർച്ച് ഒന്നിനാണ് നല്കിയത്

Leave a Reply

Your email address will not be published. Required fields are marked *