ഗുരുവായൂർ ദേവസ്വം മതഗ്രന്ഥശാല നവീകരിക്കണം;ഗാന്ധി ദർശനവേദി

ഗുരുവായൂർ :ദേവസ്വം മതഗ്രന്ഥശാല,വായനശാല നവീകരിച്ച് സുഗമാക്കി കൂടുതൽ സൗകര്യങ്ങളൊരുക്കി വായനക്കാർക്ക് നൽകണമെന്ന് ഗാന്ധി ദർശനവേദി. പുസ്തകദിനത്തോടുബന്ധിച്ച് ചേർന്ന ഗാന്ധി ദർശന വേദി യോഗം പുസ്തക,ദിന പ്രാധാന്യവും, വിശേഷവും പങ്ക് വെച്ച് ഗുരുവായൂർ ദേവസ്വത്തിന്റെക്ഷേത്ര പരിസരത്തുള്ള മത ഗ്രന്ഥശാല — വായനശാല കൂടുതൽ സൗകര്യങ്ങളൊരുക്കി കമനീയമായി വികസിപ്പിച്ച് തക്ക സൗകര്യങ്ങൾ ഏർപ്പെടുത്തി സുഗമമാക്കി നവീകരിച്ച് ഫലപ്രദമാക്കണമെന്ന് ഗുരുവായൂർദേവസ്വം അധികാരികളോട് ആവശ്യപ്പെട്ടു.. വായനശാല കെട്ടിടത്തിൽവെളിച്ചവും, കാറ്റും , സ്ഥലഇരിപ്പിടക്രമീകരണങ്ങളും മോടിയായി വർദ്ധിപ്പിക്കണം കെട്ടിടമാണെങ്കിൽ മഴയെ പേടികേണ്ട അവസ്ഥയുമാണ്. ഇതിനിടയിലും പലപ്പോഴും അലഞ്ഞ്, തിരിഞ്ഞ് നടക്കുന്നവരുടെ വിശ്രമ കേന്ദ്രവുമാക്കാറുമുണ്ട്. പഴക്കത്തിന്റെ പരിധി ആകെപ്രകടവുമാണ്.വായനയ്ക്കും പുസ്തങ്ങൾ വാങ്ങാനും മാറ്റുന്നതിനും ഉതകുന്ന ഫലപ്രദമായ ഏറെ സൗകര്യങ്ങൾ വിശദമായി ഏർപ്പെടുത്തി വായനശാലയുടെ ആരംഭത്തിൽ നിന്ന് പിന്നിട്ടകാലങ്ങളിൽ നിന്ന് കാതലായ ഏറെ മാറ്റങ്ങൾനൽകി മട്ടിലും, കെട്ടിലും, രൂപത്തിലും സമൂലമാറ്റം വരുത്തി സുഗമമാക്കി , സുഖകരമാക്കി വായനക്ക് വേണ്ടസൗകര്യങ്ങൾവർദ്ധിപ്പിച്ച് ഏർപ്പെടുത്തണമെന്നും പ്രാവർത്തികമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിരന്തരമായി വായനക്കാരും, വന്നെത്തുന്നവരും ആവശ്യപ്പെടുന്ന അതിപ്രധാന ഈ വിഷയം ഗൗരവത്തോടെ അധികാരികൾ തിരിച്ചറിഞ്ഞ് ഏറെറടുത്ത് നടപ്പിലാകണമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽദർശന വേദിയൂണിറ്റ് പ്രസിഡണ്ട് ബാലൻവാറണാട്ട് അദ്ധ്യക്ഷത വഹിച്ചു. ജയരാജ്ഗുരുവായൂർ , ടി.ഡി.സത്യദേവൻ,എം.ഗോപിനാഥൻ നായർ ,വിഷ്ണു പുന്നയിൽ , പി.രാജു ,വേണുതൈക്കാട്,കെ.ശശിധരൻ ,കെ.യു.ഉണ്ണികൃഷ്ണൻ.എം.കെ.ജോസ് എന്നിവർസംസാരിച്ചു.നേരത്തെകാശ്മീരിലെ പഹൽഹാമിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചാണ് യോഗം തുടക്കം കുറിച്ചത്

Leave a Reply

Your email address will not be published. Required fields are marked *