പുന്നയൂർക്കുളം പെരുമ്പടപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ചു പണം കവർന്നു

പുന്നയൂർക്കുളം:പെരുമ്പടപ്പിൽ പെട്രോൾ പമ്പ്  ജീവനക്കാരനെ ആക്രമിച്ചു പണം കവർന്നു.പെരുമ്പടപ്പ് പാറയിലെ പി എൻ എം ഫ്യൂവൽസിൽ ഇന്ന് പുലർച്ചെ   നാലുമണിയോടെയാണ് സംഭവം.
പമ്പ് ജീവനക്കാരനായ അസ്ലമിനെയാണ് അക്രമിച്ചു പരുക്കേൽപിച്ചത്. ഇയാൾ പെരുമ്പടപ്പിലെ സ്വകാര്യ
ആശുപത്രിയിൽ ചികിത്സതേടി.16500 രൂപയോളം നഷ്ടപ്പെട്ടതായി പറയുന്നു. ബൈക്കിലെത്തിയ മൂന്നംഗ സംഘം അസ്ലമിനെ ആക്രമിച്ച് പണം തട്ടിയെടുക്കുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് പുന്നയൂർക്കുളം മാവിൻചുവട് സ്വദേശികളായ 3 പേരെ പെരുമ്പടപ്പ് പോലീസ്
കസ്റ്റഡിയിലെടുത്തു

വീഡിയോ കാണാൻ

Leave a Reply

Your email address will not be published. Required fields are marked *