ഗുരുവായൂർ:ഗുരുപവനപുരിയെഅക്ഷരാർത്ഥത്തിൽ ആവേശം കൊള്ളിച്ച് മഹിളാശക്തി സംഗമം. എൻഡിഎഗുരുവായൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി ഗോപാലകൃഷ്ണന്റെ വിജയം ഉറപ്പിക്കാൻ ഗുരുപവനപുരിയിൽ നടന്ന മഹിളാ ശക്തി സംഗമത്തിൽ അണിനിരന്നത് ആയിരങ്ങൾ.ഗുരുവായൂർ വടക്കേനട എൻ ഡി എ ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച റാലി കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഫ്ലാഗ് ഓഫ് ചെയ്തു.ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ.നിവേദിത സുബ്രഹ്മണ്യൻ, ഗുരുവായൂർ നിയോജകമണ്ഡലം പ്രവാസി ഇൻചാർജ് രാധാകൃഷ്ണ ആൽവെ,മുൻ കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബ,എൻഡിഎ ഗുരുവായൂർ നിയോജകമണ്ഡലം ഇൻ ചാർജ് അനീഷ് ഇയ്യാൽ,കൺവീനർ ദയാനന്ദൻ മാമ്പുള്ളി,ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത്, ചാവക്കാട് മണ്ഡലം പ്രസിഡണ്ട് വർഷ മണികണ്ഠൻ,മഹിളാമോർച്ച മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. വനിതകളുടെ ശിങ്കാരിമേളത്തിൻ്റെഅകമ്പടിയോടെ ആരംഭിച്ച റാലിയിൽ സെറ്റ് സാരിയും ഓറഞ്ച് ബ്ലൗസും ധരിച്ച മുവ്വായിരത്തോളം വനിതകൾ അണിനിരന്നു.സംഘ നൃത്തം,തിരുവാതിര,കാവടി, ഡിജെ എന്നിവ അകമ്പടിയായി.നഗരം ചുറ്റിയ റാലി കിഴക്കെനട മഞ്ജുളാലിൽ സമാപിച്ചു.
അഡ്വ.ബി ഗോപാലകൃഷ്ണന്റെ വിജയം ഉറപ്പിക്കാൻ ഗുരുപവനപുരയിൽ മഹിളാ ശക്തി സംഗമം; റാലിയിൽ അണിനിരന്നത് ആയിരങ്ങൾ
