വടക്കേക്കാട് കേന്ദ്ര സായുധസേന റൂട്ട് മാർച്ച് നടത്തി

വടക്കേകാട്:നിയമസഭതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര സായുധ സേനയായ എസ് എസ് ബി യും  വടക്കേകാട് പോലീസും സംയുക്ത റൂട്ട് മാർച്ച് നടത്തി.
പനന്തറയിൽ നിന്നും തുടങ്ങിയ റൂട്ട് മാർച്ച് ആൽത്തറ സെൻ്ററിൽ സമാപിച്ഛു. കമാൻണ്ടൻ്റ് തൃപ്പുവൻ സിങ്ങിൻ്റെ നേതൃത്വത്തിൽ നടന്ന റൂട്ട് മാർച്ചിൽ അമ്പതോളം ക്രന്ദ്ര സായുധ സേനാംഗങ്ങളും വടക്കേകാട് എസ്എച്ച്ഒ പി പി ജസ്റ്റിൻ, സബ് ഇൻസ്പെക്ടർ പ്രമോദ് എന്നിവരും പതിനഞ്ചോളം പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദൃശ്യമായ പോലീസ് സാന്നിധ്യം ഉറപ്പാക്കുന്നതിനും, പ്രദേശത്തെ പൊതുജനങ്ങളിൽ ആത്മവിശ്വാസം വളർത്തുന്നതിനും, സാധ്യതയുള്ള സാമൂഹിക വിരുദ്ധരെ തടയുന്നതിനും, തൃശൂർ സിറ്റി സ്റ്റേഷൻ പരിധിയിലെ വിവിധ സെൻസിറ്റീവ്, സുപ്രധാന സ്ഥലങ്ങളിൽ നടത്തുന്ന റൂട്ട് മാർച്ചിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. വരും ദിവസങ്ങളിൽ വടക്കേക്കാട് സ്റ്റേഷൻ പരിധിതിയിൽ വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിൽ മാർച്ചുകൾ നടത്തുമെന്നും സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *