ഗുരുവായൂർ:അധ്യാപകനും സാമൂഹ്യ- സാംസ്കാരിക പ്രവർത്തകനുമായ പി.ഐ. സൈമൺ മാസ്റ്ററെ അന്താരാഷ്ട്ര അധ്യാപക ദിനത്തിൽ ഉണ്ണികൃഷ്ണൻ പുതൂർ സ്മാരക ട്രസ്റ്റ് & ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. കെ.ടി. സഹദേവൻ്റെ അധ്യക്ഷതയിൽ ചേർന്ന ആദരണയോഗം ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു. ട്രസ് ചെയർമാൻ ഷാജു പുതൂർ ആമുഖ പ്രഭാഷണം നടത്തി. വി. പി. ഉണ്ണികൃഷ്ണൻ, ലിജിത്ത് തരകൻ , ജെയ്സൺമാണി, അഡ്വ. രവി ചങ്കത്ത്, ബാലൻ വാറണാട്ട്, സജീവൻ നമ്പിയത്ത്, സേതു തിരുവെങ്കിടം, ശശി വാറണാട്ട്, അഭിലാഷ് ചന്ദ്രൻ, പി. ഐ. സ്റ്റൈജു, കെ. സി. വർഗീസ്, കെ.പി.എ. റഷീദ്, രവി കാഞ്ഞുള്ളി ,രാധാകൃഷ്ണവാര്യർ, സി.ഡി. ജോൺസൺ, എ. പി. ജോസ് മാസ്റ്റർ , സുലോചന ടീച്ചർ എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് പി.ടി. എ യുടെ മികച്ച അധ്യാപികക്കുള്ള പുരസ്കാരം ലഭിച്ച ജയശ്രീ രവികുമാറിനെ ചടങ്ങിൽ ആദരിച്ചു.
പി.ഐ. സൈമൺ മാസ്റ്ററെ ആദരിച്ചു
