ചാവക്കാട്:ചാവക്കാട് നഗരം കീഴടക്കി എൻഡിഎ സ്ഥാനാർത്ഥി അഡ്വ.ബി. ഗോപാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണം.മമ്മിയൂർ ജംഗ്ഷനിൽ നിന്ന് വൻ റാലിയോടെ ആരംഭിച്ച തെരഞ്ഞെടുപ്പ് പ്രചരണ റാലി എൻഡിഎ ഇൻ ചാർജ് അനീഷ് ഇയ്യാൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് പുന്ന,കോഴി കുളങ്ങര, പാലുവായ്, തിരുവത്ര , മണത്തല എന്നിവടങ്ങളിൽ പര്യടനം നടത്തി റാലി ചാവക്കാട് നഗരത്തിൽ സമാപിച്ചു.സമാപനയോഗം എൻഡിഎ കൺവീനർ ദയാനന്ദൻ മാമ്പുള്ളി ഊഘാടനം ചെയ്തു. ബിജെപി സംസ്ഥാന ജന സെക്രട്ടറി എം ടി രമേശ് മുഖ്യ അതിഥിയായി റാലിയിൽ പങ്കുചേർന്നു.
മണ്ഡലം പ്രസിഡൻ്റുമാരായ വർഷ മണികണ്ഠൻ,അനിൽ മഞ്ചറമ്പത്ത്, ബിജെപി നേതാക്കളായ സുഭാഷ് മണ്ണാരത്ത്, ഗണേശ് ശിവജി, പ്രജീഷ് തുടങ്ങിയവർ നേതൃത്വം നല്കി.അമ്മമാരും യുവാക്കളും അടക്കം നിരവധി പേർ റാലിയിൽ പങ്കെടുത്തു
ചാവക്കാട് നഗരം കീഴടക്കി അഡ്വ.ബി.ഗോപാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണം
