പുന്നയൂർകുളം:യേശുവിന്റെ കുരിശു മരണാനുസ്മരണ പുതുക്കി പള്ളികളിൽ തിരുകർമങ്ങളും പദയാത്രകളും നടത്തി.
ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ
പീഡാനുഭവ സ്മരണകൾ പുതുക്കി കൊണ്ട് തിരുകർമ്മങ്ങളും ദിവ്യകാരുണ്യ പ്രദീക്ഷണവും നടത്തി.വികരി ഫാ.റിജോ വിതയത്തിൽ കാർമ്മികത്വം വഹിച്ചു. വൈകീട്ട് യേശുവിന്റെ മൃതശരീര രൂപം വഹിച്ചുകൊണ്ടുള്ള നഗരി കാണിക്കൽ പദ യാത്ര നടത്തി.പദയാത്ര സമാപനത്തിൽ ബ്രദർ. പ്രിൻസ് കിളിയം പ്രായിൽ അനുസ്മരണ സന്ദേശം നൽകി. ട്രസ്റ്റി മാരായ സി.വി.ജേകബ്,സി. ഏ.ബോസ്, എം. ആർ.ഷെജി,കേന്ദ്രസമിതി കൺവീനർ പി. ഐ.ആന്റോ,ഇടവക സെക്രട്ടറി കെ. ജെ. ജിജോ എന്നിവരും യൂണിറ്റ് ഭാരവാഹികളും നേതൃത്വം നൽകി
പീഡാനുഭവ പദയാത്ര നടത്തി
