സി.വി ആന്റണി അനുസ്മരണവും സുവിത സംഗമവും

ഗുരുവായൂർ:ജീവകാരുണ്യ പ്രവർത്തകനും വ്യാപാര പ്രമുഖനുമായ സി.വി ആന്റണിയുടെ ഏഴാം ചരമവാർഷികദിനാചരണവും സുവിതം കുടുംബ സംഗമവും നടത്തി.മമ്മിയൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ സുവിതം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ അനുസ്മരണ സദസ്സ് മുൻ നഗരസഭ ചെയർ പേഴ്സൺ എം.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു.സുവിതം പ്രസിഡണ്ട് പി.കെ. സരസ്വതിയമ്മ
അദ്ധ്യക്ഷയായി. നഗരസഭ കൗൺസിലർ എ.വി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ലെഫ്റ്റണൽ കേണൽ ശാന്തമ്മ ബാംഗ്ലൂർ പെൻഷൻ വിതരണം നിർവഹിച്ചു. നായർ സമാജം സെക്രട്ടറി വി.അച്ചുത കുറുപ്പ്  അനുസ്മരണ പ്രസംഗം നടത്തി. കെ.എച്ച് ആർ എ.പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ സമ്മാനദാനവും, മോത്തിലാൽ തമിഴ്നാട് സാരി വിതരണവും നിർവഹിച്ചു.സുവിതം സെക്രട്ടറി വരുണൻ കൊപ്പര സ്വാഗതവും കോ ഓഡിനേറ്റർ ബാലൻ വാറണാട്ട് ആ മുഖപ്രസംഗവും നടത്തി.മാർട്ടിൻ ആന്റണി,പി.കെ വിജയലക്ഷ്മി ടീച്ചർ,സീമ നീലേഷ്,കെ.പി.കരുണാകരൻ, എം.പി.ശങ്കരനാരായണൻ എന്നിവർ പ്രസംഗിച്ചു.നൂറോളം അമ്മമാർക്ക് 500 രൂപ പെൻഷൻ,വസ്ത്രങ്ങൾ, അന്നദാനം എന്നിവ നൽകി.ലതാ ബാലൻ,ഇന്ദിരാ കരുണാകരൻ,വർക്കി മാതാ, സി.എ ആന്റോ ,എം.എൽ ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *