ഗുരുവായൂർ:ശക്തി വിളിച്ചോതി ഗുരുവായൂരിൽ നടന്ന എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ബി. ഗോപാലകൃഷ്ണൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ
എൻഡിഎ സംസ്ഥാന വൈസ് ചെയർമാൻ എ.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എൻ ഡി എ നിയോജക മണ്ഡലം കൺവീനർ ദയാനന്ദൻമാമ്പുള്ളി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബ മുഖ്യാതിഥിയായി.
ബിജെപി ജില്ല പ്രസിഡൻ്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യൻ, നിയോജക മണ്ഡലം ഇൻ ചാർജ് അനീഷ് ഇയ്യാൽ, ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്, ചാവക്കാട് മണ്ഡലം പ്രസിഡൻ്റ് വർഷമണികണ്ഠൻ,
ജില്ല വൈസ് പ്രസിഡൻ്റ് രാജൻ തറയിൽ,ബിഡിജെഎസ് മണ്ഡലം പ്രസിഡൻ്റ് പ്രമോദ് പുളിക്കൽ, എൻ എൽ പി പ്രസിഡൻ്റ് വിക്രമൻ, കെ.ആർ അനിഷ്മാസ്റ്റർ,ബൈജു കെ ആർ, സുഭാഷ് മണ്ണാരത്ത്, വാസുദേവൻ മാസ്റ്റർ, സുജയൻ മാമ്പുള്ളി, പ്രതീഷ് ചാവക്കാട്, ഗണേഷ് ശിവജി,ഹീര കൃഷ്ണദാസ്, മുരളി വെള്ളിത്തുരുത്തി, തുടങ്ങിയവർ പ്രസംഗിച്ചു. നേരത്തെ
ഗുരുവായൂർ എൻ ഡി എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്ന് ശംഖ് നാദ കാഹളം മുഴക്കി ആരംഭിച്ച റാലിയിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. വർണ്ണ കാവടികളും ബലൂണുകളും ഡീ ജെയും മറ്റ് അലംങ്കാരങ്ങളുമായി നടന്ന റാലി നഗരം ചുറ്റി ഗുരുവായൂർ ഇന്ദിരാ ഗാന്ധി ടൗൺ ഹാളിൽ സമാപിച്ചു തുടർന്നായിരുന്നു കൺവെൻഷൻ
ഗുരുവായൂരിൽ ശക്തി വിളിച്ചോതി എൻഡിഎയുടെ കൺവെൻഷൻ
