ചങ്ങരംകുളം:ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിനെ ഇടിച്ച് തെറുപ്പിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ആനക്കര സ്വദേശി ശ്രീരാഗ് (23) ആണ് മരിച്ചത്.അപകടത്തിൽ മറ്റ് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു.ഇന്നലെ അർദ്ധരാത്രിയോടെയാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ
അകലാട് സ്വദേശി വിനീത്, പുന്നമൂർക്കുളം ആല്‍ത്തറ സ്വദേശികളായ വിവേക്,രാഹുല്‍ ശ്രീരാഗ് എന്നിവരെ നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആല്‍ത്തറയില്‍ നിന്ന് ചങ്ങരംകുളം മാര്‍സ് സിനിമാസില്‍ സിനിമ കാണാനായി വന്നിരുന്ന 6 പേരടങ്ങുന്ന സംഘം സഞ്ചരിച്ച ബ്രസ കാര്‍ ചങ്ങരംകുളം ടൗണില്‍ വച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന ആനക്കര സ്വദേശി ശ്രീരാഗ് സഞ്ചരിച്ച ഹ്യുണ്ടായി ഐട്ടന്‍ കാറിനെ ഇടിച്ച് തെറുപ്പിച്ച് ടൗണിലെ ചപ്പാത്തി കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ച് പോയ ഹ്യുണ്ടായി കാര്‍ നിര്‍ത്തിയിട്ട സ്വിഫ്റ്റ് കാറിലിടിച്ച് സമീപത്തെ മറ്റൊരു കടയില്‍ ഇടിച്ചാണ് നിന്നത്. ഇരുകാറുകളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.നിര്‍ത്തിയിട്ട സ്വഫ്റ്റ് കാറിനും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് കാറിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.ചങ്ങരംകുളം പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിനെ ഇടിച്ച് അപകടം;യുവാവിന് ദാരുണാന്ത്യം
