ഗുരുവായൂർ: ക്ഷേത്രത്തിൽ പ്രതീകാത്മകമായി ആനയെ നടയിരുത്തൽ ചടങ്ങ് നടന്നു. തിങ്കളാഴ്ച രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. കുന്നംകുളം തൊഴിയൂർ കളരിക്കൽ എ.കെ. സതീശൻ പണിക്കർ ആണ് ആനയെ നടത്തിയിരുത്തിയത്. ഇതിനായി പത്തുലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പൻ രവികൃഷ്ണനെയാണ് നടയിരുത്തിയത്. . ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ജീവധനം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്.മായാദേവി, അസി. മാനേജർ കെ.കെ.സുഭാഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വഴിപാടു നേർന്ന എ കെ സതീശൻ പണിക്കരുടെ കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
Related Posts
വ്യാപാരി വ്യവസായി ഏകോപന സമിതി ഭദ്രം കുടുംബ സുരക്ഷാ പദ്ധതി മരണാനന്തര അനുകൂല്യം ആശ്രിതർക്ക് കൈമാറി
- admin
- November 14, 2025
- 0
പുന്നയൂർക്കുളം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ഭദ്രം കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്ന വ്യക്തിയുടെ മരണാനന്തര ആനുകൂല്യമായ പത്തുലക്ഷം രൂപയുടെ ചെക്ക് ആശ്രിതർക്ക് കെ വി വി ഇ […]
ഗുരുവായൂർ നഗരസഭ ഹരിതം സർഗോത്സവം
- admin
- October 11, 2025
- 0
ഗുരുവായൂർ:ഹരിത കർമ്മ സേനാംഗങ്ങളുടെ കുടുംബ സംഗമം സർഗോത്സവം.. എന്ന പേരിൽ വിവിധ കലാപരിപാടികളോടുകൂടി ബയോ പാർക്കിൽ നിർമ്മിച്ച പുതിയ ഹരിതം ഹാളിൽ അരങ്ങേറി. ബയോ പാർക്കിൽ രണ്ട് പുതിയ എംസിഎഫ് കെട്ടിടങ്ങളുടെയും, ഹരിതം ഹാളിന്റെ […]
പുന്നയൂർക്കുളം കുണ്ടനി ദണ്ഡൻ സ്വാമി ക്ഷേത്രത്തിൽ മോഷണം; ശ്രീകോവിലിന്റെ മുന്നിലെ ഭണ്ഡാരം കുത്തി തുറന്നാണ് മോഷണം
- Ramesh Chembil
- March 5, 2025
- 0
പുന്നയൂർക്കുളം:കുണ്ടനി ദണ്ഡൻ സ്വാമി ക്ഷേത്രത്തിൽ മോഷണം. ശ്രീകോവിലിന്റെ മുന്നിലെ ഭണ്ഡാരം കുത്തി തുറന്നാണ് മോഷണം നടന്നിട്ടുള്ളത്.ഇന്ന് പുലർച്ചെ മേൽശാന്തി ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടൻതന്നെ ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. […]
