പുന്നയൂർക്കുളം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ഭദ്രം കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്ന വ്യക്തിയുടെ മരണാനന്തര ആനുകൂല്യമായ പത്തുലക്ഷം രൂപയുടെ ചെക്ക് ആശ്രിതർക്ക് കെ വി വി ഇ എസ് ജില്ല പ്രസിഡൻറ് കെ വി അബ്ദുൽ ഹമീദ് കൈമാറി. കൂടാതെ ഭദ്രം കുടുംബ സുരക്ഷ പദ്ധതിയിൽ നിന്നുള്ള ചികിത്സാ സഹായവും വിവാഹ ധനസഹായവും സൗഭാഗ്യനിധിയിൽ നിന്നുള്ള സമ്മാനവിതരണവും നിർവഹിച്ചു.യൂണിറ്റ് പ്രസിഡണ്ട് ലൂക്കോസ് തലക്കോട്ടൂർ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ കൺവീനർ ജോജി തോമസ്, യൂണിറ്റ് ജനറൽ സെക്രട്ടറി ഐ കെ സച്ചിദാനന്ദൻ, ട്രഷറർ വി കെ അബ്ദുൽ ഷുക്കൂർ, വൈസ് പ്രസിഡണ്ട്
കെ എം പ്രകാശൻ, സെക്രട്ടറിമാരായ
എം വി ജോസ്,വി ജി ബാലകൃഷ്ണൻ, എ മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു യോഗത്തിന് ഷാനവാസ് ചമ്മന്നൂർ സ്വാഗതവും ജോഷി തോമസ് നന്ദിയും പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി ഭദ്രം കുടുംബ സുരക്ഷാ പദ്ധതി മരണാനന്തര അനുകൂല്യം ആശ്രിതർക്ക് കൈമാറി
