കുന്നംകുളം അഞ്ഞൂരിൽ പെരുന്നാളിനിടെ സംഘർഷം;വീടിന് തീയിട്ടു

കുന്നംകുളം:അഞ്ഞൂരിൽ പെരുന്നാളിനിടെ യുണ്ടായ സംഘർഷത്തിന്റെ പ്രതികാരമെന്നോണം വീടിന് തീയിട്ടതായി പരാതി. കുന്നംകുളം അഞ്ഞൂരിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അജിത്തിന്റെ വീടിനാണ് തീയിട്ടത്. ഇന്നലെ രാത്രി 11:30 ഓടെ ആയിരുന്നു സംഭവം. അഞ്ഞൂർ പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം നടന്നിരുന്നു.ഇതിന്റെ പ്രതികാരം എന്നോണമാണ് അഞ്ഞൂർ ഡ്രൈവിംഗ് സ്കൂളിന് സമീപമുള്ള ക്വാർട്ടേഴ്സിൻ്റെ രണ്ടാം നിലയിലെ താമസക്കാരനായ അജിത്തിന്റെ വീടിന് തീയിട്ടത്.വീടിൻ്റെ ഉമ്മറത്ത്പാഴ് വസ്തുക്കളിട്ട് പെട്രേൾ ഒഴിച്ചാണ് തിയ്യിട്ടിട്ടുള്ളത്. തീ ആളി കത്തുന്നതു കണ്ട് സമീപവാസികൾ
വീട്ടുകാരെ വിവരമറിയിക്കുകയും ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. കുന്നംകുളം ഫയർഫോഴ്സ്, കുന്നംകുളം പൊലീസ് എന്നിവർ സ്ഥലത്തെത്തി തീ അണച്ചു.പൊലീസ് സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *