ഗുരുവായൂർ:വടക്കേനടയിൽ ഭഗവതിക്കെട്ടിനോട് ചേർന്ന് ക്ഷേത്രക്കുളത്തിന് സമീപത്തായി
അയ്യപ്പൻമാർക്ക് വിശ്രമിക്കാനായി
താൽക്കാലികമായി കെട്ടിയ പന്തൽ തകർന്നുവീണു.ഇന്ന് ഉച്ചപൂജ നിവേദ്യത്തിനായി ക്ഷേത്രനട അടച്ച സമയത്താണ് പന്തൽ വീണത്.
അയ്യപ്പഭക്തർക്ക് വിശ്രമിക്കാനും വിരിവയ്ക്കാനുമുള്ള സൗകര്യത്തിനു വേണ്ടിയാണ് വടക്കേ നടപന്തലിനോട് ചേർന്ന് താൽക്കാലികമായി മുളയും ടാർപോളിൻ ഷീറ്റും ഉപയോഗിച്ച് പന്തൽ കെട്ടിയിരുന്നത്.
ശക്തമായ വീശിയകാറ്റിലാണ് പന്തൽ തകർന്നു വീണതെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു.ഈ സമയം ഒട്ടനവധി ഭക്തർ പന്തലിനു ചുവട്ടിൽ വിശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും പന്തല് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുവായൂരിൽ പല പദ്ധതികളും കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുന്നുണ്ടെങ്കിലും യാതൊരു വിധ സുരക്ഷ മുൻകരുതലുകളും എടുക്കാതെയാണ് പദ്ധതികൾ നടപ്പിലാക്കുന്നതെന്ന് ഭക്തർ ആരോപിച്ചു
ഗുരുവായൂർ വടക്കേനടയിൽ അയ്യപ്പന്മാർക്ക് വിശ്രമിക്കാൻ കെട്ടിയ പന്തൽ തകർന്നുവീണു
