കുന്നംകുളം: ട്രഷറിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബിൽഡിങ്ങിൽ മസാജിങ് സെന്ററിന്റെ മറവിൽ പെൺവാണിഭം നടത്തുന്ന സംഘം പിടിയിൽ. നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പിടിയിലായവരിൽ രണ്ട് സഹായികളും രണ്ട് കസ്റ്റമേഴ്സുമാണ് ഉള്ളത്.കേന്ദ്രത്തിലേക്ക് കസ്റ്റമേഴ്സിനെ എത്തിക്കാൻ ഇടനിലക്കാരും ഉണ്ടെന്നാണ് സൂചന.കണ്ണൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് മസാജിങ് സെൻറർ.
കുന്നംകുളത്ത് മസാജിങ് സെന്ററിന്റെ മറവിൽ പെൺവാണിഭം നാലുപേർ പിടിയിൽ
