എറണാകുളം:എറണാകുളത്ത് ബൈക്ക് അപകടത്തിൽ രണ്ട് മരണം. തൃപ്പൂണിത്തുറ മാത്തൂർ പാലത്തിന് മുകളിൽ വെച്ചാണ് അപകടമുണ്ടായത്. വയനാട് മേപ്പാടി സ്വദേശി നിവേദിത(21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിൻ(19) എന്നിവരാണ് മരിച്ചത്.ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
എറണാകുളത്ത് ബൈക്ക് അപകടം;രണ്ട് മരണം
