വടക്കേക്കാട്: ഐ.സി.എ ഇംഗ്ലീഷ് ഹയർ സെക്കൻ്ററി സ്കൂളിലെ ഹൈസ്കൂളിൽ ഒരുക്കിയിരിക്കുന്ന സ്കൂൾ റേഡിയോ(ICA vibes 24.3) സ്റ്റുഡിയോ ഉദ്ഘാടനം ഐ.സി എ പ്രസിഡൻ്റ് ഒ.എം മുഹമ്മദലിയും അക്കാദമിക് കമ്മിറ്റി കൺവീനർ അഡ്വ. ആർ. വി അബ്ദുൾ മജീദും സംയുക്തമായി നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ.ഷെരീഫ് പൊവ്വലിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സീനിയർ വൈസ് പ്രസിഡണ്ട് കോട്ടയിൽ കുഞ്ഞുമോൻ, ട്രഷറർ ഷാഫി, ഹാരിസ്, ജലീൽ, അധ്യാപകർ, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശ്രാവ്യ മാധ്യമ രംഗത്തെ കുറിച്ചു കുട്ടികൾക്കറിയാനും വിവിധ വിനോദ വിജ്ഞാന പരിപാടികളിൽ പങ്കെടുക്കാനും ഇതൊരു തുടക്കമായിരിക്കും എന്ന് പ്രിൻസിപ്പൽ ഡോ. ഷെരീഫ് പൊവ്വൽ പറഞ്ഞു.
ഐസിഎ ഇഎച്ച്എസ് സ്കൂളിൽ റേഡിയോ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു
