അന്തിക്കാട് പ്രായ പൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് ഇരട്ട ജീവപര്യന്തവും 88 വർഷം തടവും4,50,000 രൂപ പിഴയും

തൃശ്ശൂർ:പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് ഇരട്ടജീവപര്യന്തവും 88 വർഷം തടവും 4,50,000 രൂപ പിഴയും വിധിച്ചു.അന്തിക്കാട് നൂറുൽ ഹുദാ മദ്രസയിലെ അധ്യാപകനും അന്തിക്കാട് ജുമാമസ്ജിദിലെ ഖത്തീബുമായിരുന്ന കരുപടന്ന കുഴിക്കണ്ടത്തിൽ ബഷീറി (58) നെയാണ് തൃശ്ശൂർ സ്പെഷ്യൽ ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി ശിക്ഷ വിധിച്ചത്.
2022 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. നോമ്പ് നിസ്കാ
രത്തിന് പള്ളിയിലെത്തിയ കുട്ടിയെ പ്രതി തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞ ഉടൻ ഇയാൾ ഒളിവിൽ പോയി.വിവിധ തീർഥാടന കേന്ദ്രങ്ങളിലടക്കം ഒളിവിൽ കഴിയവേ പോലീസ് തന്ത്രപരമായി ഇയാളെ
പിടികൂടുകയായിരുന്നു.
പബ്ലിക് പ്രോസിക്യട്ടർ മാരായ സുനിത, ഋഷികേശ് എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *