പുന്നയൂർക്കുളം:സാഹിത്യ സമിതിയുടെ 2026 ലെ അശോകൻ നാലപ്പാട്ട് സ്മാരക വായന അവാർഡ് പി.സി രാഹുലിന് സമ്മാനിച്ചു. കവി പി എൻ ഗോപീകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്ത് പുരസ്കാര സമർപ്പണം നടത്തി. പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസൻ തളികശ്ശേരി, വാർഡ് മെമ്പർ അനിതാ ധർമ്മൻ, ഉമ്മർ അറക്കൽ, പി ഗോപാലൻ, ബാഹുലേയൻ താമരശ്ശേരി, ഷാജൻ വാഴപ്പുള്ളി, ഡെറി പോൾ ടി എം, കെ ബി സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. 10001 രൂപയും സർട്ടിഫിക്കറ്റും പ്രശംസ ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
പുന്നയൂർക്കുളം സാഹിത്യ സമിതി വായനാ അവാർഡ് സമ്മാനിച്ചു
