വടക്കേക്കാട്:സമഗ്ര പകർച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി മന്തുരോഗ നിയന്ത്രണത്തിനായി രക്തസാമ്പിൾ പരിശോധന ക്യാമ്പ് വൈലത്തൂർ സെൻ്റ് സിറിയക്ക് പള്ളിയിൽ സംഘടിപ്പിച്ചു.വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രവും വടക്കേക്കാട് ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. രാത്രി 10 മണിക്ക് ശേഷം മാത്രം രക്തത്തിൽ കണ്ടെത്താൻ കഴിയുന്ന മൈക്രോഫൈലേറിയയെ കണ്ടെത്തുകയാണ് ലക്ഷ്യം. ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിൽസി ബാബുവിൻ്റെഅദ്ധ്യക്ഷതയിൽ റവ.ഫാദർ വർഗ്ഗീസ് പാലത്തിങ്കൽ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ അബ്ദുൾ റഷീദ് ആശംസ നേർന്നു.ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ പിജിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. സുജിത്ത്, എസ്.എൻ ഹമീമ, ഹർഷ രാജ് ആശവർക്കർമാരായ മേഴ്സി,വിനീത ,ഉമ്മുസൽമ, വിമല,കർമ്മല,എൽസി ,പ്രസീത എന്നിവർ പങ്കെടുത്തു. ക്യാമ്പ് രാത്രി 12.30 വരെ നീണ്ടുനിന്നു
മന്തുരോഗ നിയന്ത്രണ ക്യാമ്പ്
