പുന്നയൂർക്കുളം:കടിക്കാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വായന ദിനാചാരണവും ഗായകനും ചിത്രകാരനുമായ ഏങ്ങണ്ടിയൂർ കാർത്തികേയൻ നിർവ്വഹിച്ചു.പിടിഎ പ്രസിഡന്റ് വി.താജുദ്ദിൻ അധ്യക്ഷനായി.വായന ദിന പ്രതിജ്ഞ, പുസ്തക വിതരണം, കവിത,നൃത്താവിഷ്‌ക്കാരം തുടങ്ങിയ കലാപരിപാടികൾ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്നു. പ്രിൻസിപ്പാൾ സന്തോഷ് പി എസ് മുഖ്യ പ്രഭാഷണം നടത്തി.പ്രധാനധ്യാപകൻ പി എം ജയരാജ്, അമ്പിളി കെ,പി.ബി.ബിജി എന്നിവർ സംസാരിച്ചു
കടിക്കാട് ഗവ. എച്ച് എസ് സ്കൂളിൽ വായന ദിനാചാരണം
