വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ച് എൻഡിഎ സ്ഥാനാർത്ഥി അഡ്വ.ബി ഗോപാലകൃഷ്ണൻ

വടക്കേക്കാട് :വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ച് എൻ ഡി എ സ്ഥാനാർഥി അഡ്വ. ബി ഗോപാലകൃഷ്ണൻ.വടക്കേക്കാട് മേഖലകളിലെ വിവിധ ക്ഷേത്രങ്ങളിലും തൊഴിൽ ശാലകളിലും സന്ദർശിച്ച് വോട്ടഭ്യാർത്ഥന നടത്തി.
തിങ്കളാഴ്ച കാലത്ത് കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിൽ നിന്ന്  ആരംഭിച്ച പര്യടനം കൗക്കാനപ്പെട്ടി, തെക്കേക്കാട്, വട്ടംപാടം, കരുവമ്പായി,അഞ്ഞൂര് ആൽ, കച്ചേരിപ്പടി,  എന്നിവിടങ്ങളിൽ പര്യടനം നടത്തി. തുടർന്ന് കെ പി നമ്പൂതിരീസ് ഫാക്ടറിയിലും,  മിഖായേൽ ഓയിൽ കമ്പനിയിലെ ജീവനക്കാരോടും ടിഎൻ ടുഡി തൊഴിലാളികളെയും സന്ദർശിച്ച്  വോട്ട് അഭ്യർത്ഥിച്ചു.സ്ഥാനാർത്ഥിയോടൊപ്പം ബിജെപി നോർത്ത് ജില്ലാ സെക്രട്ടറി കെ.ആർ ബൈജു, പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് ദിലീപ് കിളിയംപറമ്പിൽ,  സെക്രട്ടറി സുഭാഷ് വെങ്കളത്ത്, ബാബു വടക്കേക്കാട്,സുരേഷ് കൗക്കാനപ്പെട്ടി,ജ്യോതി തിരുവളയന്നൂർ,സബീഷ് പൂതോട്ടിൽ, നിഷാദ് ഗുരുവായൂർ,
മണികണ്ഠൻ വൈലത്തൂര്,
ധനീഷ് താമരശ്ശേരി
തുടങ്ങിയവർ അനുഗമിച്ചു

Leave a Reply

Your email address will not be published. Required fields are marked *