പുന്നയൂർക്കുളം : ആൽത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ദേശപൂരം ആഘോഷിച്ചു. വൈകീട്ട് മൂന്നിന് ആന പൂരം എഴുന്നെള്ളിച്ചു. 4ന് ആൽത്തറയിൽ കൂടി എഴുന്നെള്ളിപ്പ്. തുടർന്ന് ക്ഷേത്രനടയിൽ മേളം അരങ്ങേറി. ഗജവീരന്മാരായ ചിറക്കൽ കാളിദാസൻ, നന്തിലത്ത് ഗോപാലകൃഷ്ണൻ, ഊട്ടോളി രാമൻ, ചെർപുളശ്ശേരി അനന്ത പത്മനാഭൻ എന്നിവർ തിടമ്പേറ്റി . മേളത്തിൽ ഇരുനൂറിൽ പരം കലാകരന്മാർ അണിനിരന്നു. വിവിധ ആഘോഷ സമിതികളുടെ നേതൃത്വത്തിൽ നടന്ന മേളത്തിന് കല്ലൂർ ഉണ്ണികൃഷ്ണൻ, ശുകപുരം ദിലീപ്, ശുകപുരം രഞ്ജിത്ത്, നിഖിൽ പാവറട്ടി എന്നിവർ നേതൃത്വം നൽകി
ആൽത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ദേശപൂരം ആഘോഷിച്ചു
