കേച്ചേരി: മഴുവൻഞ്ചേരിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിനു പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് പകൽ 11 മണിയോടെയാണ് അപകടം. കുന്നംകുളം ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിന് പുറകിൽ വരികയായിരുന്ന തൃശ്ശൂർ കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന പുതുമന ബസ് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന്റെ പുറകുവശവും സ്വകാര്യ ബസിന്റെ മുൻവശവും തകർന്നു.അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് അശ്രദ്ധമായി തങ്ങളുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നുവെന്ന് തീർത്ഥാടകരായ ഇതര സംസ്ഥാനക്കാർ പറഞ്ഞു.അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.സംഭവ ശേഷം ശബരിമല തീർത്ഥാടകരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിൽ വാക്ക് തർക്കവും ഉണ്ടായി. തുടർന്ന് കുന്നംകുളം സബ്ഇൻസ്പെക്ടർ ജ്യോതിസിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തിയാണ് രംഗം ശാന്തമാക്കിയത്.
Related Posts
തിരുവെങ്കിടാചലപതി ക്ഷേത്രം; പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തു
- admin
- January 26, 2026
- 0
ഗുരുവായൂർ:കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ അടുത്ത ഭരണ സമിതിയിലേക്ക് വാശിയേറിയ തെരെഞ്ഞെടുപ്പ് നടന്നു. തദ്ദേശ തെരെഞ്ഞെടുപ്പിന്റെ വിധം വീറും വാശിയിൽ റിട്ടേണിംഗ് ഓഫീസർ രാജൂപട്ടത്തയിലിന്റെ നേതൃത്വത്തിൽ ബാലറ്റിലൂടെയാണ് ക്ഷേത്ര സമിതിയംഗങ്ങളായ നൂറോളം പേരിൽ […]
പെൺ സുഹൃത്തിന്റെ കൊട്ടേഷൻ; യുവാവിനെ ആക്രമിച്ച കുന്നംകുളം സ്വദേശിയെ വടക്കേക്കാട് പെലീസ് അറസ്റ്റു ചെയ്തു
- admin
- October 4, 2025
- 0
കുന്നംകുളം: പെൺ സുഹൃത്തിന്റെ കൊട്ടേഷനെ തുടർന്ന് യുവാവിനെ ആക്രമിച്ച കുന്നംകുളം സ്വദേശിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം കാണിപ്പയ്യൂർ മാന്തോപ്പ് സ്വദേശി 35 വയസ്സുള്ള ഫൈസലിനെയാണ് വടക്കേക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ എം […]
ഗുരുവായൂരിൽ നവീകരിച്ച അഗ്രോ നഴ്സറിയുടെ ഉദ്ഘാടനവും മഹാത്മാ ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും നടത്തി
- Ramesh Chembil
- October 25, 2025
- 0
ഗുരുവായൂർ :നഗരസഭയുടെ ആഭിമുഖ്യത്തിൽ കേരള ഖര മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ഹരിതകർമ്മസേന സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അഗ്രോ നഴ്സറിയുടെ ഉദ്ഘാടനവും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ പൂർണകായ പ്രതിമയുടെ അനാച്ഛാദനവും നടത്തി.ചൂൽപ്പുറം […]
