ഗുരുവായൂരിൽ നവീകരിച്ച അഗ്രോ നഴ്സറിയുടെ ഉദ്ഘാടനവും മഹാത്മാ ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും നടത്തി

ഗുരുവായൂർ :നഗരസഭയുടെ ആഭിമുഖ്യത്തിൽ കേരള ഖര മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ഹരിതകർമ്മസേന സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച അഗ്രോ നഴ്സറിയുടെ ഉദ്ഘാടനവും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ പൂർണകായ പ്രതിമയുടെ അനാച്ഛാദനവും നടത്തി.ചൂൽപ്പുറം ബയോ പാർക്കിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്‌ണദാസിന്റെ അദ്ധ്യക്ഷതയിൽ കെ.എസ്.ഡബ്ലിയു.എം.പി പ്രോജക്ട് ഡയറക്ടർ ഡോ: ദിവ്യ.എസ്.അയ്യർ ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് നഗര ഉപജീവന കേന്ദ്രം വഴി തൊഴിൽ ലഭിച്ചവരുടെ സംഗമവും നടന്നു.ഹരിതകർമ്മസേനയെ അധിക വരുമാനത്തിലൂടെ സ്വയംപര്യാപ്‌തരാക്കുക, അവരുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ കെ.എസ്.ഡബ്ലിയു.എം.പിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപയും നഗരസഭ തനതു ഫണ്ടും ഉപയോഗിച്ചാണ് അഗ്രോ നഴ്സറിയുടെ നവീകരണവും ഗുരുവായൂർ നഗരസഭ ബയോ പാർക്കിൽ സ്ഥാപിച്ച രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിജിയുടെ പൂർണ്ണ കായ പ്രതിമയും നിർമ്മിച്ചിരിക്കുന്നത്.നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്‌മ ഷനോജ് ചടങ്ങിന് സ്വാഗതം പറഞ്ഞു,,
ക്ലീൻ സിറ്റി മാനേജർ അശോക് നന്ദി രേഖപ്പെടുത്തി
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.എം ഷഫീർ , ഷൈലജ സുധൻ, എ.എസ് മനോജ്, ബിന്ദു അജിത്കുമാർ, വാർഡ് കൗൺസിലർ സിന്ധു ഉണ്ണി, നഗരസഭ കൗൺസിലർ കെ.പി ഉദയൻ എന്നിവർ സംസാരിച്ചു,സിഡിഎസ് ചെയർപേഴ്സൺമാരായ അമ്പിളി ഉണ്ണികൃഷ്ണ‌ൻ, മോളി ജോയ്, ഹരിത കർമ്മസേന കൺസോഷ്യം പ്രസിഡന്റ് റീന സുഭാഷ്,  വി.എസ് ദീപ,
എന്നിവർ സന്നിഹിതരായി. പ്രതിമ നിർമ്മിച്ച ടി.കെ സ്വരാജിനെ ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് വിമല കോളേജിലെ എംഎസ്ഡബ്ലിയു വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും തെരുവ് നാടകവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *