രാഷ്ട്ര പിതാവിനെ അവഹേളിച്ചവർക്കതിരെ നിയമ നടപടി വേണം: ശോഭ ഹരി നാരായണൻ

ഗുരുവായൂർ:നഗരസഭ സ്ഥാപിച്ച പുതിയഗാന്ധി പ്രതിമ മഹാത്മാ ഗാന്ധിയെ അപമാനിച്ചതിന് തുല്യമായി മാറി. രാഷ്ട്ര പിതാവിനെ അവഹേളിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന്  നഗരസഭ കൗൺസിലർ ശോഭ ഹരി നാരായണൻ.ഇത് നിർമ്മിച്ചതാരായാലും മനപൂർവം ചെയ്തത് തന്നെയാണ്. കലാകാരന്റെ കരവിരുത് എന്ന് പറഞ്ഞ് ലഘൂകരിക്കാൻ പറ്റുന്നതല്ല.ഗാന്ധി പ്രതിമ നിർമ്മിക്കുമ്പോൾ പരിശോധിച്ചില്ല എന്നത് നഗരസഭ ഭരണാധികാരികൾ എത്രമാത്രം പ്രാധാന്യം രാഷ്ട്ര പിതാവിന് കൊടുക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണെന്നും രാഷ്ട്ര പിതാവിനോട് എല്ലാ ആദരവും നല്കി വേറെ പ്രതിമ സ്ഥാപിക്കാൻ നഗര സഭ തയ്യാറാവണമെന്നും ശോഭ ഹരി നാരായണൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *