പാലയൂർ ഫൊറോന വാഴപ്പിള്ളി കുടുംബ സംഗമം സംഘടിപ്പിച്ചു

കുന്നംകുളം : പാലയൂർ ഫൊറോനയിലെ മുഴുവൻ ഇടവകകളിൽ നിന്നുമുള്ള വാഴപ്പിള്ളി കുടുംബാംഗങ്ങളുടെ പ്രഥമ സംഗമം വാഴപ്പിള്ളി തറവാടിൻ്റെ പിള്ള തൊട്ടിലായ ആർത്താറ്റിൽ സംഘടിപ്പിച്ചു. വിശുദ്ധകുർബാനയോടുകൂടി സംഗമത്തിന് തുടക്കമായി .തറവാട്ടിലെ മുതിർന്ന വൈദികനായ ഫാ. ഫ്രാൻസീസ് വാഴപ്പിള്ളി  ദിവ്യബലിക്ക് നേതൃത്വം നൽകി. ഫാ. ബിൽജു വാഴപ്പിള്ളി , ഫാ. ഫ്രാൻസീസ് വാഴപ്പിള്ളി ( ജൂനിയർ ), ഫാ. സൈജൻ വാഴപ്പിള്ളി എന്നിവർ
സഹകാർമികരായി. തുടർന്ന് നടന്ന പൊതുസമ്മേളനം മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. ഫാ. ഫ്രാൻസീസ് വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു. വിവാഹത്തിൻ്റെ സുവർണ്ണ ജൂബിലിയും സിൽവർ ജൂബിലിയും ആഘോഷിക്കുന്നവരെയും മുതിർന്ന വ്യക്തിയേയും ചടങ്ങിൽ ആദരിച്ചു. കൂട്ടായ്മയുടെ ലോഗോ , സോവിനിയർ എന്നിവയുടെ പ്രകാശനം ഫാ.ബോസ്കോ നിർവ്വഹിച്ചു. ഫാ.ബിൽജു വാഴപ്പിള്ളി ആമുഖ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് വി.ഡി ജോഷി സ്വാഗതവും പ്രോഗ്രാം കൺവീനർ ജോയ് വാഴപ്പിള്ളി നന്ദിയും പറഞ്ഞു. സെക്രട്ടറി തോബിയാസ് വാഴപ്പിള്ളി റിപ്പോർട്ടും ട്രഷറർ ജോഷി പോൾ വാർഷിക കണക്കും അവതരിപ്പിച്ചു. സ്നേഹവിരുന്ന് , കലാപരിപാടികൾ എന്നിവയും ഉണ്ടായി

Leave a Reply

Your email address will not be published. Required fields are marked *