മഞ്ജുളാലിൽ സ്ഥാപിക്കാൻ വെങ്കലത്തിൽ കൂറ്റൻ ഗരുഡ ശില്പമൊരുങ്ങുന്നു

ഗുരുവായൂർ:ഗുരുവായൂരമ്പലത്തിൻ്റെ കിഴക്കേ നടയിൽ കാലപ്പഴക്കത്താൽ നശിച്ച മഞ്ജുളാൽ പുതിക്കി പണിയുന്നതിൻ്റ ഭാഗമായി സ്ഥാപിക്കാൻ വെങ്കലത്തിൽ കൂറ്റൻ ഗരുഡശില്പ മൊരുങ്ങുന്നു. ശില്പത്തിൻ്റെ ആദ്യ രൂപം കളിമണ്ണിൽ തീർത്തത് വിലയിരുത്താൻ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ,ക്ഷേത്രം തന്ത്രി
ബ്രഹ്മശ്രീ ദിനേശൻ നമ്പൂതിരിപ്പാട്,
അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ,
മെമ്പർമാരായ കെ.ആർ ഗോപിനാഥൻ,
സി.മനോജ്,എക്സിക്യൂട്ടീവ് എഞ്ചിനീയർ
എം.കെ അശോകൻ,ശില്പം
സ്പോൺസർ ചെയ്ത വേണു കുന്നപ്പിള്ളി, ഉണ്ണി പാവറട്ടി,മൊട്ടന്മൽ രാജൻ എന്നിവർ ഉണ്ണി കാനായിയുടെ പണിപ്പുരയിലെത്തി.8 അടി ഉയരവും 16 അടി വീതിയുമാണ് ശില്പത്തിനുള്ളത്. 4 മാസം സമയമെടുത്താണ് കളിമണ്ണിൽ ഗരുഡശില്പം പൂർത്തിയാക്കിയത്. 3 മാസം കൊണ്ട് ശില്പം വെങ്കലത്തിൽ പൂർത്തിയാകും.കേരളത്തിലെ ഏറ്റവും വലിയ വെങ്കലത്തിൽ തീർത്ത ഗരുഡശില്പമായിരിക്കും മഞ്ജുളാൽ ശില്പമെന്ന് ശില്പി ഉണ്ണികാനായി പറഞ്ഞു. പഴയ ഗരുഡശില്പത്തിൻ്റെ അതേ അളവിൽ തന്നെയാണ് പുതിയ ശില്പവും ഒരുക്കുന്നത്. വേണുകുന്നപ്പള്ളിയാണ് ഗരുഡശില്പം ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്നത്. ഗരുഡശില്പത്തിന് സമീപം പൂമാല എടുത്ത് നിൽക്കുന്ന കുട്ടിയായ മഞ്ജുളയുടെ ശില്പ വും ഒരുങ്ങുന്നുണ്ട്. ശില്പ നിർമ്മാണത്തിന് സഹായികളായി സുരേഷ് അമ്മാനപ്പാറ, കെ.വിനേഷ് ,ബാലൻ എന്നിവരും ശില്പി യോടൊപ്പമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *