തൃശൂർ:കേരള ക്ഷേത്ര സമന്വയ സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്ര ബന്ധു പുരസ്കാര വിതരണം നടത്തി. തൃപ്പേകുളം ശിവക്ഷേത്ര സന്നിധിയിൽ വച്ച് നടന്ന ചടങ്ങിൽ ക്ഷേത്ര
സമന്വയ സമിതി ജില്ലാ ജന. സെക്രട്ടറി വിനോദ് പുങ്കുന്നം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.എസ്
അനുരൂപ് ക്ഷേത്ര മാനേജർക്ക് പുരസ്കാരം നൽകി.രാമായണ പാരായണത്തിൽ പങ്കെടുത്ത എല്ലാ അമ്മമാർക്കും വേണ്ടി ഗീതാ ശശിധരൻ പുരസ്കാരം ഏറ്റുവാങ്ങി.രാമായണ പാരായണത്തെ കുറിച്ചും സമന്വയ സമിതിയുടെ ആവശ്യകതയെ കുറിച്ചും സംസ്ഥാന നിർവാഹ സമിതി അംഗം ഷാജു വാസുദേവൻ സംസാരിച്ചു.പ്രസ്തുത യോഗത്തിൽ ജില്ലയിലെ സീനിയർ വൈസ് പ്രസിഡന്റ് ക്ഷമാദേവി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ പ്രമോദ്.യു,രാകേഷ് തൃശ്ശൂർ എന്നിവർ സംസാരിച്ചു.ജില്ലാ വൈ. പ്രസിഡന്റ് മനീഷ് നാരായണൻ നന്ദി പറഞ്ഞു
ക്ഷേത്ര ബന്ധു പുരസ്കാര വിതരണം നടത്തി
