ചാവക്കാട്:മോദി സർക്കാരിന്റെ 12 വർഷത്തെ വികസന-ജനക്ഷേമ പ്രവർത്തനങ്ങളിൽ ആദരമർപ്പിച്ചുകൊണ്ട്, ഭാരതീയ ജനതാ മഹിളാമോർച്ച തൃശൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ബീച്ചിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.
‘സ്വച്ഛ് ഭാരത് മിഷൻ’ പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തകർ ബീച്ച് ശുചീകരിച്ചത്. ശുചീകരണ യജ്ഞം ബിജെപി തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ജമീല ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജിജിമോൾ സ്വാഗതം ആശംസിച്ചു.തുടർന്ന് നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡന്റ് വർഷ മണികണ്ഠൻ,
മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ ബിന്ദു, സോഷ്യൽ മീഡിയ കൺവീനർ ജിജി മഹേഷ്, ജില്ലാ കമ്മിറ്റി അംഗം ഷിജി സന്തോഷ്, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് രജിത ജയരാജ്, ബിജെപി മണ്ഡലം സെക്രട്ടറി രജനി സുരേഷ് മഹിളാമോർച്ച മണ്ഡലം കമ്മിറ്റി അംഗം ഷർമിള ഗണേശൻ,ചാവക്കാട് മണ്ഡലം മഹിളാമോർച്ച ജനറൽ സെക്രട്ടറി ഷൈലജ ശിവരാമൻ, മിനി എന്നിവർ നേതൃത്വം നൽകി.
ചാവക്കാട് ബീച്ചിൽ ശുചീകരണ യജ്ഞവുമായി മഹിളാമോർച്ച
