മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

ചാവക്കാട് :സ്വന്തം മകളെ മറയാക്കി കോടികളുടെ അഴിമതി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണം എന്നാവശ്യപ്പെട്ട് ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ കോലവും വഹിച്ചു കൊണ്ട് ചാവക്കാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മുൻസിപ്പൽ ചത്വരത്തിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി വസന്തം കോർണറിൽ സമാപിച്ചു.പിണറായിയുടെ കോലം കത്തിച്ചു തുടങ്ങിയ പ്രതിഷേധ യോഗത്തിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.വി.യൂസഫലി അധ്യക്ഷനായി. യു.ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം കൺവീനർ കെ.വി.ഷാനവാസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്സ് നേതാക്കളായ കെ.നവാസ്, ടി.എച്ച്. റഹീം, അക്ബർ ചേറ്റുവ, കെ.എസ്. സന്ദീപ്,നവാസ് തെക്കുംപുറം കെ.കെ.ഹിരോഷ്,എ. കെ.മുഹമ്മദാലി, സുരേഷ് മുതുവട്ടൂർ, ഷുക്കൂർ കോനാരത്ത്, സി.പി.കൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.കെ.ഷക്കീർ, ആഷിഖ് ചേറ്റുവ, ഷക്കീർ മണത്തല, ജബ്ബാർ പുന്ന കെ.വി.ഷംസുദ്ധീൻ, രാധാകൃഷ്ണൻ ചാപ്പറമ്പ്, എ.കെ. ഹുസ്സൈൻ, ഉമ്മർ പുന്ന എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *