പുന്നയൂര്‍ക്കുളം:സംസ്‌കാര ജിസിസി സംഘടിപ്പിക്കുന്ന വി.പി.മാമു സ്മാരക വിദ്യാഭ്യാസ പുരസ്‌കാര വിതരണവും സാംസ്‌കാരിക സദസും ഞായറാഴ്ച 3 മണിക്ക് പഞ്ചായത്ത് ഹാളില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.കെ.സക്കീര്‍ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ അധ്യക്ഷയാകും. കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ട്രെയിനര്‍ ഷബ്‌ന സുല്‍ത്താന്‍ എന്നിവര്‍ പങ്കെടുക്കും. എസ്എസ്എല്‍സിക്ക് ഫുള്‍ എ പ്ലസ് വാങ്ങിയ പഞ്ചായത്ത് പരിധിയില്‍ 36 കുട്ടികളെയും പ്ലസ്ടു ഫുള്‍ എ പ്ലസ് നേടിയ 29 കുട്ടികളെയും സംസ്‌കാര ജിസിസി അംഗങ്ങളുടെ 8 വിദ്യാര്‍ഥികളെയും കടലില്‍ നിന്നു വിദ്യാര്‍ഥിയെ രക്ഷിച്ച 8 മത്സ്യത്തൊഴിലാളികളെയും അനുമോദിക്കുമെന്ന് ഭാരവാഹികളായ വി.താജുദ്ദീന്‍, നസീര്‍ പുന്നൂക്കാവ്, അമീര്‍, ഷഹീര്‍,മൂസക്കുട്ടി, വി.പി.ഷരീഫ്, റഹീം എന്നിവര്‍ അറിയിച്ചു
വി.പി.മാമു സ്മാരക വിദ്യാഭ്യാസ പുരസ്‌കാരം
