കുരഞ്ഞിയൂരിൽ ബൈക്ക് തെന്നി മറിഞ്ഞ് യുവാവിന് പരുക്ക്

ചാവക്കാട്: കുരഞ്ഞിയൂർ ആലാപാലത്തിന് സമീപം ബൈക്ക് തെന്നി മറിഞ്ഞ് അപകടം. ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. അകലാട് അഞ്ചാംകല്ല് സ്വദേശി എളയടത്ത് പുത്തൻവീട്ടിൽ ഫൈസലി (40) നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റയാളെ അകലാട് മൂന്നൈനി വി കെയർ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *