തൊഴിയൂരില്‍ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേര്‍ മരിച്ചു. ഒരാൾക്ക് പരിക്ക്

വടക്കേക്കാട്:തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ്‌ സ്റ്റോപ്പിന് സമീപം ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.താമരയൂർ സ്വദേശി ഏറത്ത് വീട്ടിൽ  അക്ഷയ് (23) തൊഴിയൂർ സ്വദേശി കർണംകോട്ട് വീട്ടിൽ  രാജൻ (58) എന്നിവരാണ് മരിച്ചത്. കാട്ടകാമ്പാൽ സ്വദേശി കേച്ചേരിപ്പറമ്പിൽ വീട്ടിൽ നിരഞ്ജന് (20)പരിക്കേറ്റു. രാത്രി എട്ടരയോടെ സൈക്കിളും, ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുവായുര്‍ ഭാഗത്ത് നിന്ന് വന്ന ബൈക്ക് , അഞ്ഞൂര്‍ റോഡ് ഭാഗത്ത് നിന്ന് വന്ന സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാട്ടാകാമ്പാല്‍ സ്വദേശി നിരഞ്ചനെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മരിച്ചവരുടെ മൃതദേഹങ്ങളും കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുവായൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മരിച്ച അക്ഷയ് ചെന്നൈയിലായിരുന്നു. ഒരാഴ്ച മുൻപാണ് നാട്ടിൽ വന്നത്.രാജൻ തൊഴിയൂർ വർക്ക് ഷോപ്പിന് സമീപം ചായക്കട നടത്തി വരികയാണ്.

തൊഴിയൂർ അപകടം കൂടുതൽ ദൃശ്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *