പോളിങ് നടന്നതിനേക്കാൾ 110 വോട്ടുകൾ അധികം: റീ പോളിങ് നടത്തണമെന്ന് എൻഡിഎ

പത്തനംതിട്ട: കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡിൽ പോളിങ് നടന്നതിനേക്കാൾ 110 വോട്ടുകൾ അധികമായാണ് വോട്ടിങ് യന്ത്രങ്ങളിൽ രേഖപ്പെടുത്തിയതെന്നും റീ പോളിങ് നടത്തണമെന്നും എൻഡിഎ സ്ഥാനാർഥികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 449 വോട്ടുകൾ പോൾ ചെയ്ത‌പ്പോൾ, 559 വോട്ടുകൾ പോൾ ചെയ്യപ്പെട്ടിട്ടുള്ളതായാണ് വോട്ടിങ്ങ് യന്ത്രത്തിൽ കാണിച്ചത്. കന്നുവിള അങ്കണവാടിയിലെ ബൂത്ത് നമ്പർ രണ്ടിലെ യന്ത്രത്തിലാണ് തകരാർ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *