പുന്നയൂർ പഞ്ചായത്ത്‌ മുൻ വനിതാ മെമ്പർക്ക്  നേരെയും സിപിഎം പ്രവർത്തകരുടെ വീടിനുനേരെയും സ്ഫോടക വസ്തു എറിഞ്ഞതായി പരാതി

പുന്നയൂർ:പുന്നയൂർ പഞ്ചായത്ത്‌ മുൻ വനിതാ മെമ്പർക്ക്  നേരെയും സിപിഎം പ്രവർത്തകരുടെ വീടിനുനേരെയും സ്ഫോടക വസ്തു എറിഞ്ഞതായി പരാതി.മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റ് വടക്കേ പുന്നയൂർ സെലീന നാസറിന് നേരെയാണ് ഗുണ്ട് എറിഞ്ഞത്. തിരഞ്ഞെടുപ്പ് അവലോകന കൂടിക്കാഴ്ച കഴിഞ്ഞ് വീട്ടിലേക്ക് ഇരു ചക്ര വാഹനത്തിൽ പോകുമ്പോൾ വടക്കേ പുന്നയൂർ സെന്ററിൽ വച്ചായിരുന്നു ഗുണ്ട് എറിഞ്ഞ് അക്രമ അന്തരീക്ഷം ശ്രിഷ്ടിച്ചത്. തലനാരിഴക്കാണ് സലീന നാസർ രക്ഷപെട്ടതെന്ന്പറയുന്നു. പിന്നീട് സി പി എം പ്രവർത്തകരായ സി അബുവിന്റെയും, ഇബ്രാഹിം ബാബുവിന്റെയും, ഷെഫീക്കിന്റെയും വീടുകൾക്ക് നേരെയും സ്ഫോടക വസ്തു എറിഞ്ഞതായി പരാതിയിൽ പറയുന്നുണ്ട്. വാർഡ് സെക്രട്ടറിയായ മാമദു, എം.ടി. മുഹമ്മദലി, സെലീന നാസർ ബ്രാഞ്ച് സെക്രട്ടറി അനിൽ, സ്ഥാനാർഥി അശേകൻ തുടങ്ങിയ നേതാക്കളും പ്രവർത്തകരും കൂടിയിരിക്കുന്ന വിവരമറിഞ്ഞ് ഇവരെ ആക്രമിക്കുക എന്ന ലക്ഷ്യം വെച്ചാണ് സി.അബുവിന്റെ വസതിയിലേക്ക് ഗുണ്ട് എറിഞ്ഞതെന്ന് സിപിഎം ആരോപിച്ചു.ഇബ്രാഹിം ബാബുവിന്റെ കണ്ണിന് താഴേ പരിക്കേറ്റിട്ടുണ്ട് ഇയാൾ ചികിത്സ തേടി. വടക്കേക്കാട് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ രണ്ടുപേരെ പെലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *