തൃശൂർ:വിയ്യൂർ ജയിലിൽ തടവുകാരൻ തൂങ്ങിമരിച്ചു.ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂർ സ്വദേശി നെച്ചിയിൽ വിട്ടിൽ സുബ്രഹ്മണ്യൻ മകൻ സജീവൻ (49) ആണ് മരിച്ചത്.രണ്ട് വർഷമായി വിയ്യൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞ് വരികയായിരുന്നു. 2013 ൽ കഞ്ചാവ് കേസിൽ പെട്ടാണ് ശിക്ഷ ലഭിച്ചത്. സെല്ലിന് പുറത്ത് പോയിരുന്ന മറ്റു തടവുകാർ സെല്ലിൽ തിരികെ എത്തിയപ്പോഴാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഉടൻ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ത്യശൂർ ഒന്നാം ക്ലസ്സ് മജിസ്ട്രേറ്റിന്റെ നേത്യത്വത്തിൽ വിയ്യൂർ പോലിസും ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്‌ദ സംഘവും മെഡിക്കൽ കോളജിൽ എത്തി ഇൻക്വസറ്റ് നടത്തി.പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.നാളുകളായി ഇയാൾ കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്ന് പറയുന്നു.
മിനിയാണ് ഭാര്യ.മക്കൾ: ദീൽ രാജ്, ക്യഷണന്ദു,അതുൽ കൃഷ്ണ.
വിയ്യൂർ ജയിലിൽ തടവുകാരൻ തൂങ്ങിമരിച്ചു
