അഖിലേന്ത്യ കിസാൻ സഭ ജില്ല സമ്മേളനം;അഞ്ഞൂറ് കേന്ദ്രങ്ങളിൽ പതാക ഉയർത്തും

ഗുരുവായൂർ:അഖിലേന്ത്യ കിസാൻ സഭ ഒക്ടോബർ 18,19 തിയ്യതികളിൽ  ഗുരുവായൂരിൽ വെച്ച് നടക്കുന്ന ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി
ഒക്ടോബർ 10 ന് പതാകദിനത്തിൽ ജില്ലയിലെ 500 കേന്ദ്രകളിൽ പതാക ഉയർത്തും.സി പി ഐ ഗുരുവായൂർ മണ്ഡലം കമ്മറ്റി ഹാളിൽ ചേർന്ന യോഗത്തിൽ വിഭവ സമാഹരണത്തിൻ്റെ ഭാഗമായി എല്ലാ പഞ്ചായത്ത് കമ്മറ്റികളിൽ നിന്ന് നാളികേരം സംഭരിക്കാനും തീരുമാനിച്ചു.ബിജുകണ്ടം പുള്ളി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ.വി വസന്തകുമാർ, പ്രസിഡണ്ട് കെ.കെ രാജേന്ദ്രബാബു ,പി.കെ രാജേശ്വരൻ ,പി.ടി പ്രവീൺ പ്രസാദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *