പുന്നയൂർക്കുളം:പുന്നയൂർക്കുളം പഞ്ചായത്ത് അണ്ടത്തോട് 20-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ റിബലായി സ്ഥാനാർഥിയെ നിർത്തുകയും ഇവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത നാല് പേരെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി.
അണ്ടത്തോട് സി യു മുസ്തഫ, സക്കീർ ഹുസൈൻ, എ എച്ച് അനസ്,സി എം നൗഫൽ എന്നിവരെയാണ് തൃശൂർ ഡിസിസി യുടെ നിർദേശ പ്രകാരം പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി പി ബാബു വാർത്ത കുറിപ്പിലൂടെ അറിയിച്ചു
കോൺഗ്രസിൽനിന്ന് പുറത്താക്കി
