കൊടുങ്ങല്ലൂരിൽ ഡോക്ടറെ കാറിൽ പിന്തുടർന്ന് ആയുധങ്ങളുമായി അക്രമിക്കാൻ ക്വട്ടേഷൻ സംഘത്തിൻ്റെ ശ്രമം

കൊടുങ്ങല്ലൂർ:പണമിടപാടിനായി എത്തിയ ഡോക്ടറെ കാറിൽ പിൻതുടർന്ന്
ആക്രമിക്കാൻ ശ്രമം.പൊലീസും നാട്ടുകാരും എത്തിയതോടെ ക്വട്ടേഷൻ സംഘം വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. ഇരിഞ്ഞാലക്കുട കാട്ടുങ്ങച്ചിറ സ്വദേശിയായ ഡോക്ടർ ഷാജു അശോകിനെയാണ് രണ്ട് കാറുകളിലായി എത്തിയ സംഘം പിൻതുടർന്ന് ആക്രമിക്കാൻ ശ്രമിച്ചത്.വെള്ളിയാഴ്ച രാത്രി മാടവന കാട്ടാക്കുളത്തിന് സമീപം വെച്ചായിരുന്നു സംഭവം. ബിസിനസ് ആവിശ്യത്തിനായി പണം വായ്പ വാങ്ങാനായി കോട്ടപ്പുറത്തെത്തിയ താൻ പണം തരാമെന്ന് പറഞ്ഞ ആളുമായി കാറിൽ മതിലകത്തേക്ക് പോവുകയായിരുന്നുവെന്ന് ഡോക്ടർ പറയുന്നു.ഡോക്ടറെ  പിൻതുടർന്ന് വന്ന രണ്ട് കാറുകളിലൊന്ന് ഡോക്ടറുടെ കാറിൽ ഇടിച്ച് അപകs മുണ്ടാക്കി.തുടർന്ന് സംഘം ആയുധം കാട്ടി ഭീക്ഷണിപ്പെടുത്തുകയായിരുന്നു.ഇതിനിടെ ഡോക്ടർ പൊലീസിൻ്റെ സഹായം തേടി. നാട്ടുകാരും പൊലീസും എത്തിയതോടെ അക്രമികൾ ഒരു കാർ സംഭവസ്ഥലത്ത് ഉപേക്ഷിച്ച് മറ്റൊരു കാറിൽ രക്ഷപ്പെട്ടു. പണം നല്കാമെന്നു പറഞ്ഞയാളും ഇതിനിടയിൽ രക്ഷപ്പെട്ടു.ക്വട്ടേഷൻ സംഘം സഞ്ചരിച്ച കാർ പിന്നീട് എറിയാട് മഞ്ഞിലപ്പള്ളി പരിസരത്തു നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.അക്രമികൾ സഞ്ചരിച്ച കാറിൽ നിന്ന് രണ്ട് കഠാരകളും പെപ്പർ സ്പ്രേയും കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധർ സംഭവ സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

കൂടുതൽ ദൃശ്യങ്ങൾ കാണാം

Leave a Reply

Your email address will not be published. Required fields are marked *