വടക്കേക്കാട്:കർക്കിടകം ഒന്നു മുതൽ ഏഴ് ദിവസം മുറതെറ്റാതെ ഔഷധ കഞ്ഞി നല്കി വരികയാണ് തൊഴിയൂർ കുലുക്കല്ലൂർ നരസിംഹ മൂർത്തി ക്ഷേത്രം.നാനാ ദിക്കിൽ നിന്നു പോലും ഈ ദിവസങ്ങളിൽ ഔഷധക്കഞ്ഞിക്കായി ഭക്തർ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നു.പല അസുഖങ്ങൾക്കും അത്യുത്തമ മാണ് ഇവിടെ തയ്യാറാക്കുന്ന ഔഷധ കഞ്ഞി. വിവിധദേശങ്ങളിൽ നിന്നും ഔഷധക്കഞ്ഞിയുടെ മഹത്വം കേട്ടറിഞ്ഞ് ഇവിടെ എത്തുന്നവരുണ്ട്.തങ്ങളുടെ മാറാവ്യാധികൾക്കുള്ള ഔഷധമായും ഇതിനെ ഭക്തജനങ്ങൾ വിശ്വസിക്കുന്നു. ഒന്നര പതിറ്റാണ്ട് പിന്നിടുകയാണ് ക്ഷേത്രത്തിലെ
ഔഷധക്കഞ്ഞി വിതരണം. നൂറ് കണക്കിന് പേരാണ് ദിനംപ്രതി
ഔഷധക്കഞ്ഞിക്കായി ഇവിടെ എത്തുന്നത്.ദേശപ്പകർച്ചയായാണ് ക്ഷേത്രത്തിൽ കഞ്ഞി വിതരണം.ഉലുവ, കുറുന്തോട്ടി, പുത്തരിച്ചുണ്ട, നല്ല ജീരകം,മുറി മരുന്ന്, കക്കുംകായ, തേങ്ങാപലും അടക്കം
64 തരം പച്ചമരുന്നുകളും ജൈവ കൃഷിയിൽ നിന്ന് ഉല്പാദിച്ച ഉണങ്ങല്ലരിയും ചേർത്താണ് വിറക് അടുപ്പിൽ കഞ്ഞി കൂട്ട് തയ്യാറാക്കുന്നത്. ഒരു കൂട്ട് കഞ്ഞി തയ്യാറാക്കാൻ അഞ്ച് മണിക്കൂറോളം എടുക്കും.
ഇവിടെത്തെ ഔഷധക്കഞ്ഞിയുടെ മഹത്വം കേട്ടറിഞ്ഞ് പല ദിക്കിൽ നിന്നു പോലും കഞ്ഞിക്കായി ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ എത്തുന്നവരുണ്ട്. കുലുക്കല്ലൂർ നരസിംഹ ക്ഷേത്ര സംരക്ഷണ സമിതിയാണ് ഇതിന് മുൻകൈ എടുക്കുന്നത്.ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടു കൂടിയാണ് മുറതെറ്റാതെയുള്ള കർക്കിടകത്തിലെ കഞ്ഞി വിതരണം ക്ഷേത്രം നടത്തി വരുന്നത്
കർക്കിടക കഞ്ഞിയുടെ മാഹാത്മ്യം പേറി കുലുക്കല്ലൂർ ക്ഷേത്രം; മാറാവ്യാധികൾക്ക് അത്യുത്തമമായ ഔഷധ കഞ്ഞി കുടിക്കാൻ നിരവധി പേർ ഇവിടെ എത്തുന്നു
