ചങ്ങരംകുളം: കല്ലുര്‍മ്മയില്‍ നീലയില്‍ കോള്‍പടവില്‍ തോണി മറിഞ്ഞു അപകടം. യുവാവ് മരിച്ചു. ഒരാളെ കാണാതായി.അയിനിചുവട് തരിയത്ത് സ്വദേശി കിഴക്കേതിൽ റഫീഖിന്റെ മകൻ ആഷിക്ക് (26) ആണ് മരിച്ചത്.
ചിയ്യാനൂര്‍ സ്വദേശി സച്ചിനെയാണ് കാണാതായത്.സച്ചിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ് .ഇവരൊടൊപ്പം ഉണ്ടായിരുന്ന ചിയ്യാനൂര്‍ സ്വദേശി പ്രസാദിനെ രക്ഷപ്പെടുത്തി.
ഇന്ന് വൈകീട്ട് അഞ്ചോടെയാണ് നാടിനെ ദു:ഖത്തിലാഴ്ത്തിയ അപകടം നടന്നത്
ചങ്ങരംകുളത്ത് തോണി മറിഞ്ഞു അപകടം യുവാവ് മരിച്ചു;ഒരാളെ കാണാതായി
