കുന്നംകുളം: ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന പരാശക്തി ബസ്സിലെ ഡ്രൈവർ എൽത്തുരുത്ത് സ്വദേശി ചക്കാലക്കൽ ലോറൻസ് (44)നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാൻ,പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കുന്നംകുളം തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന സെറ ബസ്സിലെ ഡ്രൈവർ കല്ലൂർ സ്വദേശി കല്ലംപറമ്പിൽ ബിനോയ് (40) നെയാണ് പ്രതി ഉൾപ്പെടെ മൂന്നംഗസംഘം ആക്രമിച്ചത്. സംഭവത്തിൽ അനസ്, ശ്രീധരൻ എന്നീ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് കേച്ചേരി പാറന്നൂരിൽ വച്ചായിരുന്നു സംഭവം. കുന്നംകുളത്ത് നിന്ന് തൃശൂരിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സെറാബസ് പാറന്നൂരിൽ വെച്ച് കാറിലെത്തിയ മൂന്നംഗ സംഘം തടഞ്ഞു നിർത്തുകയും രണ്ടുപേർ ബസ്സിനകത്തേക്ക് കയറി ഡ്രൈവർ സീറ്റിലിരുന്ന പരാതിക്കാരന്റെ തലക്ക് ആയുധം ഉപയോഗിച്ച് അടിക്കുകയും നെഞ്ചിലും വയറ്റിലും ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.സംഭവത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ ബിനോയി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ബിനോയിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് രണ്ടാംപ്രതി ലോറൻസ് പിടിയിലായത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Related Posts
തൃശ്ശൂർ അടാട്ട് അമ്മയെയും കുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തി
- admin
- January 7, 2026
- 0
തൃശ്ശൂർ: തൃശ്ശൂർ അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി. ശിൽപ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടില്‍ യുവതിയുടെ ഭര്‍ത്താവും അമ്മയും ഉണ്ടായിരുന്നു. […]
സുഹറ ബക്കർ പുന്നയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
- Ramesh Chembil
- October 28, 2023
- 0
പുന്നയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായി സുഹറ ബക്കറിനെ തിരഞ്ഞെടുക്കപ്പെട്ടു. മുന്‍ധാരണ പ്രകാരം സലീന നാസര്‍ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സുഹറ ബക്കറിനു 12 വോട്ടും എതിര് സ്ഥാനാര്‍ഥി യുഡിഎഫിലെ സുബൈദ പുളിക്കലിനു 8 […]
14 ദിവസത്തെ കാത്തിരിപ്പിന് ശേഷം ദുബായ് മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഗുരുവായൂര്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
- Ramesh Chembil
- May 6, 2024
- 0
ഗുരുവായൂർ: 14 ദിവസത്തെ കാത്തിരിപ്പിന് ശേഷം ദുബായ് മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന പ്രവാസി മലയാളിയുടെ മൃതദേഹം വിട്ടു നൽകി. ഗുരുവായൂര്‍ കാരക്കാട് വള്ളിക്കാട്ടുവളപ്പില്‍ സുരേഷ് കുമാറിന്റെ (59) മൃതദേഹമാണ് വിട്ടു നല്‍കിയത്.ഇന്ന് രാവിലെ മൃതദേഹം നാട്ടിലേക്ക് […]
