നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റം ചരിത്ര ഗാഥകളെ ഭയക്കുന്ന ഭരണകൂട നടപടി;ഗാന്ധി ദർശന വേദി

ഗുരുവായൂർ:ജവഹർലാൽ നെഹ്റുവിന്റെ സോഷിലിസ്റ്റ് ആശയങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയതാണ് ആധുനിക ഇന്ത്യ എന്നത് ഭരണാധികാരികൾ തിരിച്ചറിയണമെന്നും ഒരിക്കലും നമ്മുടെ മനസ്സിൽ നിന്ന് അത്  മായ്ക്കാനോ,നീക്കാനോ കഴിയില്ലെന്ന് ഗാന്ധി ദർശന വേദി. സാമൂഹ്യ യുവ മുന്നേറ്റത്തിനായി രൂപീകരിച്ച് നിലനിർത്തി പോന്നിരുന്ന നെഹ്‌റു യുവകേന്ദ്രയുടെ പേരുമാറ്റിയ നടപടിയിൽ ഗുരുവായൂർ മണ്ഡലം ഗാന്ധി ദർശന വേദി പ്രതിക്ഷേധിച്ചു. ഗുരുവായൂർ ഗാന്ധി സ്മൃതി മണ്ഡപ പരിസരത്ത് യൂണിറ്റ് പ്രസിഡണ്ട് ബാലൻ വാറണാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സദസ്സ് നഗരസഭ കൗൺസിലറും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയുമായ സി.എസ്.സൂരജ് ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ മുഖ്യപ്രഭാഷണം നടത്തി.യൂ ഡി എഫ് മണ്ഡലം ചെയർമാൻ പ്രദീഷ് ഓടാട്ട്, മണ്ഡലം മഹിള കോൺഗ്രസ്സ് പ്രസിഡണ്ട് പ്രിയാ രാജേന്ദ്രൻ, സംഘടനാ നേതാക്കളായ വി.എസ്.നവനീത്, ടി.കെ.ഗോപാലകൃഷ്ണൻ ,സി.ജെ.റെയ്മണ്ട്,ഹരി. എം.വാരിയർ,ഏ.കെ.ഷൈമിൽ, സി. അനിൽകുമാർ , ജവഹർ മുഹമ്മദുണ്ണി,ബഷീർ കുന്നിക്കൽ,പി.എൻ.പെരുമാൾ , പ്രേംകുമാർ മണ്ണുങ്ങൽ , പ്രകാശൻ നെന്മിനി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *