ചാലിശ്ശേരി അക്കിക്കാവ് സ്കൂളുകളിലെ രണ്ട് വിദ്യാർത്ഥികളെ കാൺമാനില്ല

കുന്നംകുളം:ചാലിശ്ശേരി, അക്കിക്കാവ് സ്കൂളുകളിൽ പഠിക്കുന്ന രണ്ട് വിദ്യാർത്ഥികളെ കാൺമാനില്ല. ചാലിശ്ശേരി സ്കൂളിലെ മുഹമ്മദ്‌ ഹനാൻ (12,അക്കികാവ് സ്കൂളിലെ നബിജിസ് (15) എന്നീ വിദ്യാർത്ഥികളെയാണ് ഇന്നലെ വൈകീട്ട് 5 മണി മുതൽ കാണാതായത്.വീട്ടുകാർ ചാലിശ്ശേരി കുന്നംകുളം പോലീസ് സ്റ്റേഷനുകളിൽ പരാതി നല്കി.ഇന്നലെ വൈകിട്ട് 6 മണിക്ക്‌ ഒറ്റപ്ലാവിൽ നിന്നും ഗുരുവായൂരിലേക്ക് ബസ്സ് കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ചാലിശ്ശേരി, കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചാലിശ്ശേരി പോലീസ് 0466 2256254,
9605525816 നമ്പറുകളിൽ അറിയിക്കുക

Leave a Reply

Your email address will not be published. Required fields are marked *